ബ്രാഹ്മണർ ഗോമാംസം ഭക്ഷിച്ചിരുന്നതിന് തെളിവുണ്ടെന്ന വാദവുമായി എം.ജി.എസ്

കൊച്ചി: ഗോമാംസംmgs 1 ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന വാദം തെറ്റെന്ന് ചരിത്രകാരൻ എംജിഎസ് നാരായണൻ. അതിഥികൾക്ക് ബ്രാഹ്മണർ മാംസം വിളമ്പിയിരുന്ന പതിവുണ്ടായിരുന്നുവെന്നും ഹിന്ദുമതം എന്നൊന്നില്ലെന്നും എംജിഎസ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പ്രാചീന കാലഘട്ടത്തിൽ മഹർഷിമാരുടെ ആശ്രമങ്ങളിൽ അതിഥികളാരെങ്കിലും വന്നാൽ കാളക്കുട്ടനെ കൊന്ന് പാകം ചെയ്തിരുന്നതായി പ്രാചീന ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അതിഥികൾക്കു വേണ്ടി ഗോമാംസം പാകം ചെ
യ്യുന്ന പതിവുണ്ടായിരുന്നതിനാലായിരിക്കാം അതിഥി എന്ന പദത്തിന് ഗോഘ്‌നൻ എന്ന പര്യായം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കശ്മീരിലെ ബ്രാഹ്മണർ മാംസം കഴിക്കുന്നവരാണ്. ബംഗാളിലെ ബ്രാഹ്മണരാകട്ടെ മത്സ്യം കഴിക്കുന്നവരും. ദക്ഷിണേന്ത്യയിൽ ജൈനമതത്തിന്റെ സ്വാധീനം വലിയ തോതിൽ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം ബ്രാഹ്മണർ സസ്യബുക്കുകളായത്. ഹിന്ദുമതം എന്നൊന്നില്ല. ക്രിസ്ത്യാനികളും മുസ്‌ലിംങളും മറ്റ് വിവിധ ജാതിക്കാരും എത്തിയപ്പോൾ എല്ലാവരെയും ഒന്നായി വിളിക്കാൻ ഉപയോഗിച്ചിരുന്ന പേരായിരുന്നു ഹൈന്ദവർ എന്നത്. അതിനാൽ ഹിന്ദു മതം എന്നൊന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0