നാവികന്‍ സാല്‍വത്തോറെ ജിറോണിന്‌ ഇറ്റലിയിലേക്കു മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി

ഡല്‍ഹി:കടല്‍ക്കൊലക്കേസിലെ പ്രതിയായ രണ്ടാമത്തെ നാവികന്‍ സാല്‍വത്തോറെ ജിറോണിന്‌ ഇറ്റലിയിലേക്കു മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. കേസില്‍ പ്രതിയായ മറ്റൊരു നാവികന്‍ മാസിമിലിയാനോ ലത്തോറെ പക്ഷാഘാതത്തെത്തുടര്‍ന്ന്‌ ഇറ്റലിയിലാണ്‌. കേസ്‌ നിലവില്‍ രാജ്യാന്തര തര്‍ക്കപരിഹാര കോടതിയുടെ മുമ്പാകെയുള്ളതിനാല്‍ അതു തീര്‍പ്പാവുന്നതുവരെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സാല്‍വത്തോറെ ജിറോണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ പി.സി പാന്ത്‌, ഡി.വൈ ചന്ദ്രചൂഡ്‌ എന്നിവരടങ്ങുന്ന സുപ്രീം കോടതി വേനല്‍ക്കാല ബെഞ്ചിന്റെ നടപടി. കേരള കടല്‍ത്തീരത്ത്‌ വച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലാണ്‌ രണ്ട്‌ ഇറ്റാലിയന്‍ നാവികര്‍ അറസ്‌റ്റിലായിരുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0