ആദ്യ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ഷെയര്‍ ചെയ്തിന് അറസ്റ്റില്‍

മുന്‍ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയും വാട്‌സ്ആപിലൂടെ സുഹൃത്തുക്കളുമായി പങ്കുവയ്‌ക്കുകയും ചെയ്‌തയാള്‍ അറസ്‌റ്റില്‍. യുവതിയുടെ പരാതിയില്‍ കിഴിയൂര്‍ സ്വദേശിയാണ്‌ പോലീസിന്റെ പിടിയിലായത്‌.

പരാതിക്കാരിയായ യുവതിയും പ്രതിയും തമ്മിലുള്ള വിവാഹം 2005 ഡിസംബര്‍ 26നായിരുന്നു. തുടര്‍ന്ന്‌ ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇരുവരും നിയമപരമായി വിവാഹമോചനം നേടി. ശേഷം യുവാവ്‌ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തു.

അശ്ലീല വെബ്‌സൈറ്റിലെ വീഡിയോ ഇന്റര്‍നെറ്റിലൂടെ കണ്ടവരും വാട്‌സ്ആപുവഴി ദൃശ്യങ്ങള്‍ ലഭിച്ചവരുമാണ്‌ സംഭവം യുവതിയെ അറിയിച്ചത്‌. തുടര്‍ന്ന്‌ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0