നോട്ട് പ്രതിസന്ധിക്കിടെ ബാങ്കില്‍ ഒരു പ്രസവം

pregnant-womanകാണ്‍പുര്‍: നോട്ട് പ്രതിസന്ധിക്കിടെ ബാങ്കില്‍ ഒരു പ്രസവം നടന്നു. പണമെടുക്കാന്‍ ബാങ്കില്‍ ക്യൂ നിന്ന യുവതി പ്രസവിച്ചു. കാണ്‍പുരില്‍ ദെഹാത് ജില്ലയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജിഞ്ചക് ബ്രാഞ്ചിലാണ് സര്‍വേഷ എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സെപ്തംബറില്‍ അപകടത്തില്‍ മരിച്ച
ഭര്‍ത്താവിന്റെ പേരിലുള്ള 2.75 ലക്ഷം രൂപയുടെ ആനുകൂല്യത്തില്‍നിന്ന് ഒരു ഭാഗം പിന്‍വലിക്കാന്‍ ഭര്‍തൃമാതാവിനൊപ്പം എത്തിയതായിരുന്നു ഗര്‍ഭിണിയായ സര്‍വേഷ. രണ്ടുദിവസം തുടര്‍ച്ചയായി ബാങ്കില്‍ എത്തിയിരുന്നെങ്കിലും പണം കിട്ടിയില്ല. പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ആംബുലന്‍സ് വിളിപ്പിച്ചെങ്കിലും എത്തിയില്ല. പിന്നാലെ ബാങ്കിനുള്ളില്‍ തന്നെ പ്രസവം നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0