മോചനത്തിന് യാചിച്ച് ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്

സന:  മോചനത്തിന് യാചിച്ച് യെമനില്‍നിന്നു തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്. മോചനത്തിനായി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മാര്‍പാപ്പയും ഇടപെടണമെന്നും ഫാദര്‍ ടോം സന്ദേശത്തില്‍ ആവശ്യപെടുന്നു.

ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കാത്തതെന്ന് ഫാ.ടോം വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കില്‍ സഹായം ലഭിച്ചേനെ. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇടപെട്ട് അവരെ മോചിപ്പിച്ചു. തന്റെ ആരോഗ്യം വളരെ മോശമാണെന്നും വൈദ്യസഹായം വേണമെന്നും വീഡിയോയിലൂടെ ടോം പറയുന്നു.

യൂട്യൂബില്‍ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൌണ്ടില്‍ നിന്നാണ് വീഡിയോ ക്രിസ്മസ് ദിനത്തില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനു മിഷനറീസ് ഓഫ് ചാരിറ്റിയുടെ വയോജന പരിപാലന കേന്ദ്രത്തില്‍ നിന്നാണ്  ഫാ. ടോമിനെ ബന്ദിയാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0