1,30,000 യുവാന്‍ ഒറ്റ രൂപ നോട്ടുകളായി നല്‍കി, അന്തം വിട്ട് ഷോറും ജീവനക്കാര്‍

ബെയ്ജിംഗ്: കാര്‍ വാങ്ങാന്‍ നല്‍കിയ 12 ലക്ഷം രൂപ മുഴുവനും ഒരു രൂപ നോട്ട്. നാലു ബാഗുകളില്‍ പണവുമായി ഇത്തരത്തിലൊരാള്‍ കാര്‍ വാങ്ങാനെത്തിയാല്‍ പെട്ടതുതന്നെ. ചൈനയിലെ ഹോണ്ട ഷോറൂമിലെ ജീവനക്കാര്‍ ഇത്തരത്തിലെത്തിയ വനിതയെ കണ്ട് ശരിക്കും വട്ടംകറങ്ങി. 1,30,000 യുവാന്‍ ബില്ലടയ്ക്കാന്‍ (ഏകദേശം 12.5 ലക്ഷം രൂപ മൂല്യമം) ഒരു യുവാന്‍ നോട്ടുകെട്ടുകളുമായിട്ടാണ് യുവതി എത്തിയതത്രേ. 20 ജീവനക്കാര്‍ ഒരു മണിക്കൂറെടുത്താണ് ഇത് എണ്ണി തീര്‍ത്തത്. രണ്ടു ലക്ഷം യുവാന്റെ കാര്‍ വാങ്ങിയ യുവതി ബാക്കി പണം മൊബൈല്‍ ബാങ്കിംഗിലൂടെയാണ് കൈമാറിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0