തൃപ്‌തി ദേശായി മുംബൈയിലെ പ്രമുഖ ഇസ്‌ളാമിക കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

trupti desai at haji ali dargahമുംബൈ: സ്‌ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടുന്ന സാമൂഹ്യ പ്രവര്‍ത്തക തൃപ്‌തി ദേശായി മുംബൈയിലെ പ്രമുഖ ഇസ്‌ളാമിക കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. അഞ്ചു വര്‍ഷമായി സ്‌ത്രീകള്‍ക്ക്‌ ദര്‍ഗയിലെ ഭരണാധികാരികള്‍ വെച്ചിരുന്ന വിലക്ക്‌ മറികടന്ന്‌ വ്യാഴാഴ്‌ച രാവിലെ ആറു മണിയോടെ തൃപ്‌തിയും സംഘവും ദര്‍ഗയില്‍ പ്രവേശിക്കുകയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ നിരോധനമുള്ള ഹിന്ദു-മുസ്‌ളീം ആരാധനാകേന്ദ്രങ്ങള്‍ക്കെതിരേ നിയമ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം വാങ്ങിയ തൃപ്‌തി നേരത്തേ സ്‌ത്രീകള്‍ക്ക്‌ കടുത്ത നിയന്ത്രണമുള്ള മഹാരാഷ്‌ട്രയിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഹാജി അലി ദര്‍ഗയിലും പ്രവേശിച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0