വാട്ട്സ് ആപ്പില്‍ വോയിസ് മെയില്‍

whattsaap voicemailവാട്ട്സ്ആപ്പ് കോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അതേ സ്‌ക്രീനിലൂടെ വോയ്‌സ്‌മെയില്‍ അയക്കാനുള്ള സംവിധാനം വരുന്നു. വോയ്‌സ് മെസേജിന് സമാനമായി, കോള്‍ എടുത്തില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്‌ക്രീനിലും പോപ്പ് അപ്പായി വരുന്ന സംവിധാനമാണ് പുതുതായി ഒരുക്കുന്നത്.

വാട്സ് ആപ്പിന്റെ പുതിയ അപ്‌ഡേഷനില്‍ മൂന്ന് പുതിയ ഐക്കണുകളുണ്ട്. കോള്‍ സ്ക്രീനിലൂള്ള വോയ്‌സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത് സന്ദേശം റെക്കോര്‍ഡ് ചെയ്ത് നേരിട്ട് അയക്കാം. സാധാരണ വോയ്‌സ് സന്ദേശമായിട്ടായിരിക്കും സ്വീകര്‍ത്താവിന് ഈ സന്ദേശം ലഭിക്കുക.  ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാകും ആദ്യ ഘട്ടത്തില്‍ ഈ സേവനംലഭ്യമാവുക. തുടര്‍ന്ന് വാട്‌സ്ആപ്പിന്റെ 2.16.229 ആന്‍ഡ്രോയിഡ് അപ്ഡേഷനിലൂടെ ആന്‍ഡ്രോയ്ഡിലും ഇതെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!