50 കോടി യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

yahoo-mailസാന്‍ഫ്രാന്‍സിസ്‌കോ: യാഹുവിന്റെ നെറ്റ്വര്‍ക്കില്‍നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. 2014 ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി യാഹൂ സമ്മതിച്ചു. ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ വിശദാംശങ്ങള്‍, പാസ്‌വേഡുകള്‍ തുടങ്ങിയവയാണ് ചോര്‍ന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് – ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ഏതൊക്കെ രാജ്യങ്ങളിലെ വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 2014 മുതല്‍ പാസ്‌വേഡ് മാറ്റിയിട്ടില്ലാത്തവര്‍ എത്രയും വേഗം മാറ്റണമെന്ന് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട. യാഹുവിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 500 കോടി ഡോളറിന് വാങ്ങുന്നതായി കഴിഞ്ഞ ജൂലൈയില്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കിയിരുന്നു. വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം ഇടപാടിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0