ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണ പഥത്തിലെത്തി

junoവാഷിംഗ്ടണ്‍: നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ സൗരയുഥത്തിന്റെ എറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അരികിലെത്തിയിരിക്കുന്നത്. ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ പേടകം സുരക്ഷിതായി എത്തിയതായി നാസ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് നാസ തങ്ങളുടെ ദൗത്യം വിജയിപ്പിച്ചത്. വ്യാഴത്തിന്റെ കട്ടിയേറിയ വാതകമേഘങ്ങള്‍ക്കു കീഴെ എന്താണ് സംഭവിക്കുന്നതെന്ന് ഏറ്റവും അടുത്തെത്തി പഠിക്കുകയാണ് നാസയുടെ ലക്ഷ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0