സോളാര്‍ ഇംപള്‍സ് ടു ചരിത്രം കുറിച്ച് പറന്നിറങ്ങി

solar impulseഅബുദാബി: ലോകം ചുറ്റിയ സോളാര്‍ ഇംപള്‍സ് ടു അബുദാബിയിലെ അല്‍ബത്തിന്‍ വിമാനത്താവളത്തില്‍ ചരിത്രം കുറിച്ച് പറന്നിറങ്ങി. കെയ്‌റോയില്‍ നിന്നും സോളാര്‍ ഇംപള്‍സ് ഇന്നലെ പുലര്‍ച്ചെ ആണ് യുഎഇയിലേക്ക് തിരിച്ചത്.

പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ ലോകംചുറ്റിയ ആദ്യ വിമാനമാകും സോളാര്‍ ഇംപള്‍സ്. 2015 മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നു തന്നെയാണ് സോളാര്‍ ഇംപള്‍സ് ചരിത്രയാത്ര ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ട യാത്രക്കിടയില്‍ പതിനേഴിടത്ത് ലാന്‍ഡ് ചെയ്തു. വലിയ വെല്ലുവിളികളെ പ്രതിസന്ധിഘട്ടങ്ങളെയും മറികടന്നാണ് പൈലറ്റുമാരായ ബോഷ്‌ബെര്‍ഗും ബ്രെട്രാന്‍ഡ് പിക്കാര്‍ഡും യാത്ര പൂര്‍ത്തിയാക്കുന്നത്. സൗദി വ്യോമമേഖലയിലെ കൊടുചൂടിനെ മറികടന്ന് വേണം സോളാര്‍ ഇംപള്‍സിന് യുഎഇയില്‍ എത്തിയത്.
.


Loading...

COMMENTS

WORDPRESS: 0
DISQUS: 0