മകളെ നോക്കാനായി സുക്കര്‍ബര്‍ഗ് റോബോട്ടിനെ നിര്‍മ്മിക്കുന്നു

zuckerbergകാലിഫോര്‍ണിയ: മകളെ നോക്കാനായി ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് റോബോട്ടിനെ നിര്‍മ്മിക്കുന്നു. മകളെ നോക്കാനും വീടുപരിപാലനത്തിനുമായി ഒരു ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കുന്ന കാര്യം സുക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. പുതുവര്‍ഷത്തില്‍ സുക്കര്‍ ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്  ഒരു റോബോട്ടിനെ നിര്‍മ്മിക്കുകയെന്നത്.

മകളെ നോക്കുക, വീട്ടു കാര്യങ്ങള്‍ നോക്കുക, അതിനു പുറമേ ഫെയ്‌സ്ബുക്ക് മാനേജ് ചെയ്യുന്നതിനായി തന്നെ സഹായിക്കുക എന്നിവയാണ് റോബോട്ടിനെ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0