നിലവിലെ ബ്രോഡ്ബാന്‍ഡിന്റെ 50,000 ഇരട്ടി വേഗത … സൂപ്പര്‍ ചാനല്‍ സിസ്റ്റം റെഡി

net-data-transmission-1ലണ്ടന്‍: നിലവില്‍ ലഭിക്കുന്ന അതിവേഗ ബ്രോഡ് ബാന്‍ഡ് സ്പീഡിന്റെ 50,000 ഇരട്ടി വേഗത ! സെക്കന്‍ഡുകള്‍ വേഗത്തില്‍ എത്രവലിയ ഫയലും ട്രാന്‍സര്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ തയാറായി.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് പുതിയ പഠനവും കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. റോബര്‍ട്ട് മെഹറുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ ട്രാന്‍സ്മിറ്ററും റിസീവറും 1.125 ടെറാബൈറ്റ്‌സ് വേഗതയില്‍ ഡാറ്റ വരെ കൈമാറുന്ന കണ്ടുപിടുത്തമാണ് വികസിപ്പിച്ചിരിക്കുന്നത്. യുകെയിലെ നിലവിലുള്ള ബ്രോഡ്ബാന്റ് കണക്ഷനേക്കാള്‍ അമ്പതിനായിരം ഇരട്ടിയാണ് പുതിയ സാങ്കേതിക വിദ്യയുടെ വേഗത. പതിനഞ്ചു ചാനലുകള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിന് സൂപ്പര്‍ ചാനല്‍ സിസ്റ്റം എന്നാണ് മെഹറും കൂട്ടരും പേര് നല്‍കിയിരിക്കുന്നത്.

ചാനലുകളില്‍ നിന്നുള്ള സിഗ്‌നല്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സൂപ്പര്‍ ഹൈവിഡ്തുള്ള ഒരു റിസീവറിലേക്ക് എത്തുന്നു. ഇതുവഴി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വരെ സെക്കന്റുകളുടെ വേഗത്തില്‍ വിവരവിനിമയം സാധ്യമാണെന്ന് നച്ചര്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!