പകരം വയ്ക്കാനാകാത്ത വിധം ഇടം ഒഴിഞ്ഞു കിടക്കുന്നു, ആരാകും നികത്തുക ?

screenshot_2016-12-06-11-06-40-917ചെന്നൈ: പനീര്‍ശെല്‍വം ജയലളിതയുടെ പിന്‍ഗാമിയായി. അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന്, മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്ന പനീര്‍ശെല്‍വത്തിന് അണ്ണാഡി.എം.കെയുടെ നായകനാകാന്‍ കഴിയുമോ ? ജയലളിതയില്ലാത്ത എ.ഡി.എം.കെയുടെ ഭാവി സജീവ ചര്‍ച്ചയാകുന്നു. ഇതുവരെയും മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്ന തമിഴക രാഷ്ട്രീയമിനി എങ്ങോട്ട്.

2014ല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോഴാണ് ജയയുടെ പിന്‍ഗാമിയെക്കുറിച്ച് തമിഴകം ആദ്യം ചിന്തിച്ചത്. പിന്‍ഗാമികള്‍ക്ക് അവസരം നല്‍കാതിരുന്ന ജയ രണ്ടാം നിര നേതാക്കളെ വളര്‍ത്താന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഇതുതന്നെയാണ് എ.ഡി.എം.കെ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പനീര്‍ശെല്‍വത്തെ പിന്തുണച്ച് എം.എല്‍.എമാര്‍ ഒപ്പിട്ടു നല്‍കിയെങ്കിലും എല്ലാവരെയും നിയന്ത്രിച്ച് മുന്നോട്ടുപോകാനാകുമോയെന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.rajinikanth-accident

ജയലളിത മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ തുടര്‍ന്നപ്പോള്‍ ശശികലമാര്‍ക്കിടയില്‍ ഉണ്ടായ ഏറ്റുമുട്ടലുകള്‍ ഇതിനുള്ള തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന കലാപങ്ങള്‍ക്കൊപ്പം പുറത്തുനിന്നുള്ള വെല്ലുവിളികളും എ.ഡി.എം.കെയ്ക്ക് വരും നാളുകളില്‍ ഒരുപോലെ വെല്ലുവിളിയാണ്. ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരു മുഖം കൂടിയേ തീരുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് ഈ പശ്ചാത്തലത്തിലാണ്. ജയയുടെ രാഷ്ട്രീയ പിന്‍ഗാമി സിനിമാ മേഖലയില്‍ നിന്നാകുമോയെന്ന ചര്‍ച്ചയും തമിഴകത്ത് സജീവമാണ്.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകടം ഉറ്റുനോക്കുന്നത്. ജയ വിടവാങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ചര്‍ച്ചകള്‍ ഈ നിലയിലേക്ക് മാറുമെന്ന് ഉറപ്പാണ്. എന്നാല്‍, രജനീകാന്ത് ജയയുടെ പാര്‍ട്ടിയിലെത്തുമോയെന്ന് ആര്‍ക്കും ഉറപ്പില്ല. നരേന്ദ്രമോദിയുമായി അടുപ്പം പുലര്‍ത്തുന്ന സ്‌റ്റൈല്‍ മന്നന്‍ ഏതു രീതിയിലാകും ഈ അവസരത്തെ വിനിയോഗിക്കുകയെന്നാണ് നീരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0