അഴിമതിക്കാരെ കണ്ടെത്താന്‍ വിജിലന്‍സിന്റെ വി.എന്‍.ഐ; ജനകീയ പങ്കാളിത്ത പദ്ധതി തുടങ്ങി

VIGILANCEകൊച്ചി: സാധാരണക്കാരുടെ പങ്കാളിത്തത്തോടെ അഴിമതി വിരുദ്ധ നടപടികള്‍ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി വിജിലന്‍സ് രംഗത്ത്. മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് എറണാകുളത്തെ കുമ്പളങ്ങി വില്ലേജില്‍ തുടക്കം കുറിച്ചു.

ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ അഴിമതികള്‍ പുറത്തുകൊണ്ടുവരാനും അതുവഴി സാധാരണക്കാര്‍ക്ക് നീതി ഉറക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും. വിജിലന്‍സ് – എന്‍.ജി.ഒ ഇന്‍ഷിയേറ്റീവ് (വി.എന്‍.ഐ) എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇന്റലിജന്‍സ് വിഭാഗം ഡിവൈ.എസ്.പിക്കും തെരഞ്ഞെടുക്കപ്പെടുന്ന എന്‍.ജി.ഒയും സംയുക്തമായി ഏകോപിപ്പിക്കും.

മാസത്തിലെ ആദ്യ ശനിയാഴ്ച വി.എന്‍.ഐയുടെ യോഗങ്ങള്‍ നടക്കും. വിവിധ ഓഫീസുകളില്‍ നടക്കുന്ന അഴിമതി തടയാനുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളാകും വി.എന്‍.ഐയിലുണ്ടാവുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0