ഓഫീസ്, പേഴ്‌സണല്‍ സ്റ്റാഫ് തീരുമാനങ്ങളായില്ല; വീട്ടില്‍ കമ്മിഷന്‍ യോഗം വിളിച്ച് വി.എസ്. നിലപാട് കടുപ്പിക്കുന്നു

vs achuthanadanതിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മിഷന്‍ ആസ്ഥാനം, പേഴ്‌സണല്‍ സ്റ്റാഫ് വിഷയങ്ങളിലുള്ള തര്‍ക്കങ്ങളില്‍ ഉറച്ച നിലപാടുമായി വി.എസ്. അച്യൂതാനന്ദന്‍ മുന്നോട്ട്. കാര്യങ്ങളില്‍ തീര്‍പ്പാകാത്ത സാഹചര്യത്തില്‍ ഔദ്യോഗിക വസതിയില്‍ തന്നെ കമ്മിഷന്റെ ആദ്യ യോഗം കൂടാന്‍ വി.എസ്. തീരുമാനിച്ചു.

കമ്മിഷന്‍ അംഗങ്ങളായ സി.പി. നായര്‍, നീല ഗംഗാധരന്‍ എന്നിവരോട് 14നു മൂന്നരയ്ക്ക് ആദ്യയോഗത്തിനെത്താന്‍ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പങ്കെടുക്കാന്‍ വി.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റലെ പുതിയ അനക്‌സ് കെട്ടിടത്തില്‍ ഓഫീസ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാന്‍ നേരത്തെ തള്ളിയിരുന്നു. പകരം ഐ.എം.ജിയില്‍ അനുവദിച്ച കെട്ടിടത്തില്‍ ഓഫീസ് ഒരുക്കന്നതും തര്‍ക്കങ്ങള്‍ കാരണം പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ് ഔദ്യോഗിക വസതിയില്‍ യോഗം വിളിച്ച് വി.എസ്. അമര്‍ഷം പ്രതിഫലിപ്പിക്കുന്നത്.

പതിമൂന്നു പേരെയാണ് വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റാങ്കിലടക്കം ആരെയും അനുവദിച്ചിട്ടില്ല. സ്റ്റാഫിന്റെ ശമ്പള സ്‌കെയില്‍ നിശ്ചയിച്ച് അറയിച്ചിട്ടുമില്ല. പ്രതിപക്ഷ നേതാവായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.ജി. ശശിധരന്‍ നായരെ തുടരാന്‍ അനുവദിക്കണമെന്ന വി.എസിന്റെ ആവശ്യം പ്രായപരിധി ചൂണ്ടിക്കാട്ടി പാര്‍ട്ടി എതിര്‍ത്തിരുന്നു. എന്നാല്‍, പുതുതായി ആരെയും നിര്‍ദേശിക്കാനോ നിയമിക്കാനോ വി.എസ്. അച്യുതാനന്ദനും തയാറായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0