ലഹരി മാഫിയക്കെതിരെ പൊരുതി, വീട് കത്തിച്ചവര്‍ക്ക് അധികാരികളുടെ ഒത്താശ, ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കപ്പെടുന്നത് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍

car ali akbarതിരുവനന്തപുരം: തൃക്കുന്നപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍, പ്രതികള്‍ക്ക് അധികാരികളുടെ ഒത്താശ. ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ്, കുറ്റാന്വേഷണത്തില്‍ പേരെടുത്ത പോലീസ് ഉദ്യോഗസ്ഥന് ഇത്തരമൊരു പീഡനം.

ആന്റി നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥന്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പിടികൂടിയ അനധികൃത പുകയില ഉല്‍പ്പന്നങ്ങളാണ് സ്വന്തം വീട് ആക്രമിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വീടിനു bike ali akberമുന്നിലുണ്ടായിരുന്ന ബൈക്കും വാങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമായ കാറും പൂര്‍ണ്ണമായി അഗ്നിക്കിരയാത് ദിവസങ്ങള്‍ക്കു മുമ്പാണ്.

 


മനോവീര്യം തകര്‍ക്കാന്‍ അനുവദിക്കില്ല; പുതിയ ബൈക്ക് വാങ്ങി  നല്‍കി ജില്ലയിലെ സഹപ്രവര്‍ത്തകര്‍

ആലപ്പുഴ: അക്രമികള്‍ കത്തിച്ച ബൈക്കിനു പകരം പുതിയതു വാങ്ങി നല്‍കി അലി അക്ബറിന് സഹപ്രവര്‍ത്തകരുടെ പിന്തുണ. ജില്ലയിലെ എ.എസ്.ഐ മുതല്‍ മുകളിലോട്ട് എസ്.പിവരെയുള്ള ഉദ്യോഗസ്ഥരാണ് പണം സ്വരൂപിച്ച് അലി അക്ബറിന് പുതിയ ബൈക്ക് വാങ്ങി സമ്മാനിച്ചത്. കഴിഞ്ഞ ദിവസം എസ്.പി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബൈക്ക് അലി അക്ബറിന് കൈമാറി. കേസെടുത്തതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്ന സംഘത്തിനെതിരെ ശക്തമായ നടപടിയാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അടുത്തിടെ സ്വീകരിച്ചിരുന്നത്. അലി അക്ബറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് മാത്രമല്ല, നിരവധി പേര്‍ പ്രതികളാവുകയും ചെയ്തു. ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി വെല്ലുവിളിച്ചവരാണ് അലി അക്ബറിന്റെ വീട് ആക്രമിച്ചതെന്ന് വ്യക്തമായിട്ടും ശക്തമായ നടപടിയുണ്ടാകാത്തതില്‍ പോലീസ് സേനയും അമര്‍ഷം പുകയുകയാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

സ്‌കൂള്‍ പരിസരത്തും മറ്റും നടക്കുന്ന ലഹരി വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടി നിര്‍ദേശിക്കുകയും എല്ലാ ദിവസവും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്ന ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ സ്ഥിതി. കേസ് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടു. എന്തിന്, അടുത്ത മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ പോലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടും ഒരിക്കല്‍പോലും ആഭ്യന്തരമന്ത്രി ഇങ്ങോട്ട് തിരിഞ്ഞുനോക്കുകപോലുമുണ്ടായില്ലത്രേ.

ആക്രമിക്കാനെത്തിയ സംഘത്തിലെ പലരെയും ഇനിയും പിടികൂടാനുണ്ട്. കേസില്‍നിന്ന് പ്രതികളെ രക്ഷപെടുത്താനും ഇവര്‍ക്ക് ജാമ്യം കിട്ടാനുമുള്ള സഹായങ്ങള്‍ ഒരുക്കുന്നതാണ് ചില ഉദ്യോഗസ്ഥരുടെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0