പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തിരി: കീഴ്‌വഴക്കം ലംഘിച്ചു, വിശ്വാസികളുടെ കണ്ണില്‍പൊടിയിട്ട് കോര്‍പ്പറേഷന്റെ നെല്‍കതിര്‍ സമര്‍പ്പിക്കല്‍ നാടകം

putharikkandan 2

പുത്തരിക്കണ്ടം മൈതാനത്തെ കണ്ടത്തില്‍ നഗരസഭ ഇറക്കിയ കൃഷിയുടെ ഇപ്പോഴത്തെ സ്ഥിതി

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്തിലെ നെല്‍കൃഷി കളകയറി നശിച്ച് ഇപ്പോഴും കിടക്കുന്നു. നഗരസഭ ‘എവിടെ നിന്നോ’ നെല്‍കതിര്‍ എത്തിച്ചു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു കൈമാറി വിശ്വാസികളുടെ കണ്ണില്‍പൊടിയിട്ടു. വര്‍ഷങ്ങളായി തുടര്‍ന്ന കീഴ്‌വഴക്കം ലംഘിച്ചതില്‍ പ്രതിഷേധിവുമായി വിശ്വാസികളും ഹൈന്ദവ സംഘടനകളും രംഗത്ത്. നെല്‍കൃഷിയ്ക്കായി നഗരസഭ തുലച്ചത് ലക്ഷങ്ങളെന്ന് ആരോപണം.

പുത്തരിക്കണ്ടം മൈതാനത്തെ കണ്ടത്തില്‍ കൃഷി ചെയ്ത് ശുദ്ധിയോടെ  പരിപാലിക്കുന്ന നെല്‍കതിരുകള്‍ ശ്രീപത്മനാഭ സ്വാമിക്കു കാഴ്ചവയ്ക്കുന്നത് കീഴ്‌വഴക്കം. മൈതാനം നഗരസഭയ്ക്കു മൈാറിയപ്പോഴുണ്ടാക്കിയ ഉടമ്പടിയിലും ഇവിടെ ഒരു ഭാഗം കണ്ടമായി തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ കഴിഞ്ഞ ഇടതു ഭരണസമിതിയും ഇത് putharikkandan 1കൃത്യമായി പിന്തുടര്‍ന്നു. ആഘോഷമായി തന്നെ പുത്തരിക്കണ്ടത്ത് കൊയ്ത്തു നടന്നു, തലചുമടായി അത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിക്കുകയും ചെയ്തു. എന്നാല്‍, പുതിയ ഭരണസമിതിക്ക് പത്മനാഭസ്വാമിയോടോ കീഴ്‌വഴക്കങ്ങളിലോ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ്, പത്തരിക്കണ്ടം മൈതാനം കണ്ടത്തിലെ നെല്‍കൃഷിയും ഇന്നലെ നടന്ന ‘തടിതപ്പല്‍’ നാടകവും.

പതിവുപോലെ ഇക്കുറിയും പത്തരിക്കണ്ടം കണ്ടത്തില്‍ കൃഷി ഇറക്കി. കുടപ്പനക്കുന്ന് കൃഷിഭവന്‍ കാര്‍ഷിക കര്‍മ്മസേനയ്ക്കായിരുന്നു ചുമതലയെന്നാണ് വിവരം. പരിപാലിക്കാനായി ജീവനക്കാരെയും nelkahirനിയോഗിച്ചു. വേനല്‍ക്കാലത്ത് ഇവിടെ ദിവസവും വണ്ടിയില്‍ വെള്ളവുമെത്തിച്ച് ഒഴിച്ചു…. എന്നാല്‍ കൃഷി പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അതിനു തയാറായില്ലെന്നു മാത്രമല്ല, ബന്ധപ്പെട്ട ഹെല്‍ത്ത്, എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടവും വഹിച്ചില്ല. അഴുകിയും പട്ടും പോയ നെല്‍ചെടികള്‍ക്കു പകരം വളര്‍ന്നിരിക്കുന്നത് കാട്ടുചെടികള്‍ മാത്രമാണെന്ന് ചിത്രത്തില്‍ വ്യക്തം.

ഇതിനായി ചെലവഴിച്ച ലക്ഷങ്ങള്‍ പഴായത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരികെ പിടിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഗ്രോബാഗുകളിലും മറ്റ് വയലുകളിലും നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിചെയ്ത നെല്‍കതിരുകളാണ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. ശുദ്ധിയോടെ വിശ്വാസപൂര്‍വ്വം ചെയ്യേണ്ട കൃഷിയ്ക്കു പകരമാണോ ആരോ എവിടെയോ കൃഷി ചെയ്ത നെല്‍കതിരുകള്‍ എത്തിച്ചതെന്ന ചോദ്യം വിശ്വാസികള്‍ ഉയര്‍ത്തുന്നു. ഗ്രോബാഗില്‍ കൃഷി ചെയ്യാനായിരുന്നെങ്കില്‍ ആ ദൗത്യം തങ്ങള്‍ ഏറ്റെടുക്കുമായിരുന്നുവെന്നും വിശ്വാസികള്‍ പ്രതികരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും മൗനം പാലിച്ച ഭരണസമിതിയുടെയും ദേവസ്വം വകുപ്പിന്റെയും നടപടികളും വിവാദമാവുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0