ഇതര സംസ്ഥാന തൊഴിലാളികള്‍ എത്ര? ആരൊക്കെ ? എവിടൊക്കെ ?

migrant workersപാവപ്പെട്ട കൃഷിക്കാര്‍ താമസിക്കുന്ന ബര്‍ദ്വാ ഗ്രാമത്തിലെ ഒരു കൊച്ചു കുടില്‍. നിജാമുദ്ദീന്‍- ഖദീജാ ദമ്പതികള്‍ ഏറെ കഷ്ടതകള്‍ സഹിച്ച നാല് ആണ്‍മക്കളെയും നാലു പെണ്‍മക്കളെയും വളര്‍ത്തിയത് ഈ കുടിലിലാണ്. ഇവരുടെ ആണ്‍മക്കളില്‍ ഇളയവനാണ് ജിഷയുടെ കൊലയാളിയായി തീര്‍ന്ന അമീറുള്‍ ഇസ്ലാം.

കുടുംബവുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നില്ല. കുട്ടിക്കാലം മുതല്‍ കൂടിപണ്ണി. കൂടുതല്‍ കൂലി തേടി കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളിലൊരാളായി. സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ക്കറിയാം. എന്നാല്‍ അവരുടെ അറിവില്‍ പ്രശ്‌നക്കാരനല്ല. ഇന്ന് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജിഷയുടെ കൊലയാളിയെക്കുറിച്ച് നാട്ടില്‍ നിന്നുള്ള വിവരങ്ങളാണിത്.

ജിഷക്കൊലക്കേസ് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ്. നാട്ടിലെവിടെ നോക്കിയാലും ഏതു ജോലിക്കും ഇന്ന് ഇവരെ കാണാം. കേരളത്തിലെത്ര അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നോ, അവര്‍ എവിടെ നിന്ന് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടാണ് വരുന്നതെന്നോ, എവിടെ താമസിക്കുന്നു, എന്തൊക്കെ ചെയ്യുന്നുവെന്നോ ആര്‍ക്കും കൃത്യമായി അറിയില്ല. മുമ്പ് വിഷയം സജീവ ചര്‍ച്ചയായപ്പോള്‍ തുടങ്ങിവച്ച കണക്കെടുപ്പുകള്‍ ഇന്നും അപൂര്‍ണ്ണമാണ്. 25- 30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന ഒരു പഴയ സര്‍വേ കണക്ക് പറയാമെങ്കിലും അത് ഇതിപ്പോള്‍ കൃത്യമല്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവുവധികം തൊഴിലാളികള്‍ കേരളത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ബംഗ്ലാദേശികളാണ് കൂടുതലെന്നുതും സത്യമാണ്. ഇവരെ എത്തിക്കുന്ന ഏജന്റുമാര്‍ വര്‍ഷങ്ങളായി മലയാളികളെ വഞ്ചിക്കുന്നത് തുടര്‍ന്നിട്ടും സര്‍ക്കാര്‍ കണ്ണടക്കുകയാണ്. കൃത്യമായ കണക്ക് ഇവരില്‍ നിന്ന് ശേഖരിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.

ദയനീയമായ സ്ഥിതിയാണ് ഏജന്റുമാര്‍ കണക്കുകള്‍ നല്‍കി പാര്‍പ്പിച്ചിരിക്കുന്ന ഇവരുടെ ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ തുടങ്ങി മിക്ക ജില്ലകളിലും നിരവധി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ പ്രതികളാകുന്ന കേസുകളും അനുദിനം വര്‍ദ്ധിച്ചുവരുകയാണ്. ഇനിയെങ്കിലും ശക്തമായ നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ജിഷമാരുടെ എണ്ണം വര്‍ദ്ധിക്കുന്ന ദയനീയ സ്ഥിതിക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. പതിവുപോലെ വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ എല്ലാം ഇത്തരക്കാര്‍ക്കായി നമ്മര്‍ തുറന്നിടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0