ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകൊടുക്കാന്‍ അനുമതി ഇല്ല; അഞ്ചു പേജുള്ള അപേക്ഷ നിഷേധിച്ചത് ഒരു വരിയില്‍; കാരണം ആരാഞ്ഞ് ജേക്കബ് തോമസ് വീണ്ടും കത്ത് നല്‍കി

jacob thomas 111തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസിന് അനുമതി ഇല്ല. ചൊവ്വാഴ്ച ചീഫ് സെക്രട്ടറി നല്‍കിയ മറുപടിയില്‍ അനുമതി നിഷേധിക്കുന്നത് ഒരു വാചകത്തില്‍. അഞ്ച് പേജില്‍ വിശദീകരിച്ച് നല്‍കിയ അപേക്ഷ എങ്ങും തൊടാതെ നിഷേധിച്ചതിന്റെ കാരണം ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും കത്ത് നല്‍കി.

തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി ചോദിച്ചാല്‍ ഒരുതടസവും കൂടാതെ നല്‍കുമെന്ന മുന്‍നിലപാടില്‍ നിന്ന് പിന്‍മാറിയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ നിലപാട് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ അറിയിച്ചു. അനുമതി നിഷേധിക്കുന്നുവെന്ന ഒരു വരി മറുപടിയാണ് നല്‍കിയതെന്നാണ് സൂചന. നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഡി.ജി.പി കത്തു നല്‍കിയത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജേക്കബ് തോമസ് തയാറായില്ല.

മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിലപാടെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചുവെന്നും പരസ്യ വിമര്‍ശനം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിക്ക് പോകാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഡി.ജി.പി ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: