കടത്തി വെട്ടി മുഖ്യമന്ത്രി, ഫീസ് കുറയ്ക്കാനോ കുറയ്ക്കുമെന്നോ ചര്‍ച്ചയില്‍ ആരും പറഞ്ഞില്ല, തുടങ്ങിയ സമയം തീര്‍ക്കാനുള്ള പുതിയ വഴികള്‍ തേടി പ്രതിപക്ഷം

mla-strike-4തിരുവനന്തപുരം: ഫീസ് ഇളവോ സ്‌കോളര്‍ഷിപ്പോ ചര്‍ച്ച ചെയ്യാതെ സ്വാശ്രയ ചര്‍ച്ച അവസാനിച്ചു. മെറിറ്റ് സീറ്റില്‍ പ്രവേശം ലഭിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ തയാറാണെന്ന് ചാനലുകളില്‍ പ്രഖ്യാപിച്ച എം.ഇ.എസ്. പ്രസിഡന്‍്‌റ് ഫസല്‍ ഗഫൂറോ മുഖ്യമന്ത്രിയോ ആരും യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചില്ലെന്ന് വിശദീകരണം. അടുത്ത വര്‍ഷത്തെ പ്രവേശനകാര്യം ചര്‍ച്ച ചെയ്ത് മാനേജുമെന്റ്്- സര്‍ക്കാര്‍ യോഗം അവസാനിച്ചതോടെ സമരം ശക്തമാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതെ പ്രതിപക്ഷം.

അടുത്ത വര്‍ഷത്തെ പ്രവേശനകാര്യമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് മാനേജുമെന്റ് പ്രതിനിധികള്‍ പറയുന്നു. പുതിയ ഫോര്‍മൂലയുമായി എത്തിയ മാനേജുമെന്റ് പ്രതിനിധികളെ പരിഹസിച്ച മുഖ്യമന്ത്രി അവരെ ചര്‍ച്ചയ്ക്കായി കൊണ്ടുവന്ന ആരോഗ്യമന്ത്രിയെയും വിമര്‍ശിച്ചതായിട്ടാണ് സൂചന. സര്‍ക്കാരിന് ഒരു വാക്കേയുള്ളൂവെന്നും നിശ്ചയിച്ച ഫീസ് കൂടിപ്പോയെന്നും മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കെത്തിയ പ്രതിനിധികളോട് ആരാഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ഇനിയൊരു ചര്‍ച്ചയുമില്ലെന്നും മനേജുമെന്റുകള്‍ പറയുമ്പോള്‍ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി ആക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ആശുപത്രിയിലേക്ക് മാറാന്‍ കൂട്ടാക്കാതിരുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റി. വി.ടി. ബല്‍റാമും റോജി എം ജോണും നിരാഹാര സമരം തുടങ്ങി.

യു.ഡി.എഫ് പറഞ്ഞതുപോലെ ഫീസ് കുറയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മാനേജുമെന്റുകള്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!