സ്വര്‍ണ, ഭൂമി കച്ചവടങ്ങള്‍ കുത്തനെ ഇടിഞ്ഞു, മദ്യവില്‍പ്പന കൂടി തുടങ്ങി…

new-500-currency-1തിരുവനന്തപുരം: ഭൂമി കൈമാറ്റവും സ്വര്‍ണ്ണവില്‍പ്പനയും കൂപ്പുകുത്തി. കുടിയന്മാര്‍ വീണ്ടും ചില്ലറ വില്‍പ്പനശാലകളില്‍ എത്തി തുടങ്ങി…. 500, 1000 രൂപ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴത്തെ സ്ഥിതി ഇങ്ങനെയാണ്.

സാധാരണക്കാരും കള്ളപ്പണക്കാരും സ്വന്തം സമ്പാദ്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരുപോലെ നെട്ടോട്ടത്തിലാണ്. എസ്.ബി.ഐയില്‍ മാത്രം ഒരു ലക്ഷം കോടിക്കടുത്ത് നിക്ഷേപം പുതുതായി എത്തി. കൈയില്‍ പണമില്ലാതെ, എ.ടി.എമ്മുകളിലും ബാങ്കിലും ക്യൂ നില്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുമില്ല. സ്ഥിതി തുടര്‍ന്നാല്‍, ചെറുകിട വ്യവസായികളും കച്ചവടക്കാരും ജോലികള്‍ പൂര്‍ണമായും നിര്‍ത്തി വയ്‌ക്കേണ്ടിവരും. ബാക്കി നല്‍കാന്‍ സാധിക്കാത്തതിനാലും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയാത്തതിനാലും ഇപ്പോള്‍ പല സ്ഥാപനങ്ങളും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

നോട്ടുകള്‍ള്‍ അസാധുവാക്കിയതോടെ ഏറെക്കുറെ നിശ്ചലമായ അസ്ഥയിലാണ് ഇപ്പോള്‍ സ്വര്‍ണ്ണകടകള്‍. പകുതിയില്‍ അധികം കുറവ് വില്‍പ്പനയില്‍ നേരിടുന്നുവെന്നാണ് വന്‍കിട സ്വര്‍ണക്കടകള്‍ പറയുന്നത്. ചെറുകിടക്കാന്‍ ഇതിനെക്കാള്‍ വലിയ പ്രതിസന്ധിയിലാണ്. വില്‍പ്പനയ്ക്ക് രേഖകള്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇവിടങ്ങളില്‍ കച്ചവടം നിലച്ചത്. അതേസമയം, വിവാഹ ആവശ്യത്തിനും മറ്റും സ്വര്‍ണ്ം വാങ്ങാനിരുന്നവര്‍ പ്രതിസന്ധിയിലാണ്.

സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷനും ഫഌറ്റ് വില്‍പ്പനയും വന്‍തോതില്‍ കുറഞ്ഞു. നേരത്തെ നടന്നിരുന്നതിന്റെ പകുതിയില്‍ താഴെ മാത്രമാണ് മാറിയ സാഹചര്യത്തില്‍ നടക്കുന്നത്. എന്നാല്‍, നോട്ടുകള്‍ നിരോധിച്ചതോടെ തിരക്കൊഴിച്ച ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ വീണ്ടും നീണ്ട ക്യു ദൃശ്യമായി തുടങ്ങി. വില്‍പ്പന പൂര്‍വ്വസ്ഥിതിയിലായില്ലെങ്കിലും നല്ല രീതിയില്‍ മെച്ചപ്പെട്ടുവെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0