നാട് നോട്ടുദുരിതത്തില്‍ നെട്ടോട്ടമോടുമ്പോള്‍ തലസ്ഥാനത്ത് കോടികള്‍ പൊടിച്ച് വിവാഹമാമാങ്കം

biju-ramesh-daughter-marriage-3തിരുവനന്തപുരം: നാട് നോട്ടുദുരിതത്തില്‍ നെട്ടോട്ടമോടുമ്പോള്‍ തലസ്ഥാനത്ത് കോടികള്‍ പൊടിച്ച് വിവാഹമാമാങ്കം. 500, 1000 രൂപ നോട്ടു പിൻവലിക്കൽ പ്രഖ്യാപനം വന്നതിനു പിന്നാലെ കർണാടകയിൽ ബിജെപിയുടെ മുൻമന്ത്രിയുടെ മകളുടെ വിവാഹത്തിന്‌ 500 കോടി രൂപ ചെലവഴിച്ചതാണ്‌ വിവാദമായതെങ്കിൽ കേരളത്തിലെ ഒരു കോൺഗ്രസ്‌ മുൻമന്ത്രിയുടെ മകന്റെ വിവാഹവും ധൂർത്തിന്റെ പേരിൽ ചർച്ചാവിഷയമായി. മദ്യവ്യവസായി ബിജുരമേശിന്റെ മകള്‍ മേഘയും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ്കൃഷ്ണനും തമ്മിലുള്ള, 20 കോടയിലധികം ചെലവഴിച്ചുള്ള  ആഡംബര വിവാഹത്തിന് ഇന്ന് തലസ്ഥാനം സാക്ഷിയാകും. ഇന്നു വൈകുന്നേരമാണ്‌ വിവാഹം.

biju-ramesh-daughterതിരുവനന്തപുരം ആനയറയിൽ രാജധാനി ഗാർഡൻസിന്റെ എട്ടേക്കർ സ്ഥലത്ത്‌ 80000 സ്ക്വയർ ഫീറ്റിലാണ്‌ വിവാഹവേദി ഒരുക്കിയിരിക്കുന്നത്‌. ഏകദേശം 20,000 പേർക്ക്‌ കല്യാണച്ചടങ്ങുകൾ കാണാൻ കഴിയുന്ന തരത്തിലാണ്‌ ക്രമീകരണം. അതിഥികളെ സ്വാഗതം ചെയ്യാന്‍ മൈസൂര്‍ കൊട്ടാരമാതൃകയില്‍ പടുകൂറ്റന്‍ വേദി. കൊട്ടാരത്തിലൂടെ പുറത്തിറങ്ങിയാല്‍ കാണുന്നത് യമുനാതീരത്തെ അക്ഷര്‍ധാം ക്ഷേത്രസമുച്ചയ മാതൃക. 120 അടി വീതിയും 48 അടി പൊക്കവുമുളള അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലാണ് വിവാഹപ്പന്തല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ അക്ഷർധാമിന്റെ മാതൃകയിലാണ്‌ വധുവരൻമാർ ഇരിയ്ക്കുന്ന വേദിയുടെ നിർമ്മാണം. വിവാഹപ്പന്തലിന് മാത്രം എട്ടു കോടിയോളമാണ് ചെലവ്. നാനൂറോളം തൊഴിലാളികള്‍ വിശ്രമമില്ലാതെ ഒരുമാസം പണിയെടുത്താണ് പന്തലൊരുക്കിയത്.

തമിഴ്‌നാട് ആക്ടിങ് മുഖ്യമന്ത്രി പനീര്‍ശെല്‍വം, നികുതിbiju-ramesh-daughter-marriage-2മന്ത്രി കെ.സി.വീരമണി, കേരള മന്ത്രിമാര്‍, ഭരണ പ്രതിപക്ഷ എം.എല്‍.എമാര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള 25 എം.എല്‍.എമാരും 14 എം.പിമാരും, യു.എ.ഇ കോണ്‍സുലേറ്റ് അംഗങ്ങള്‍, വിദേശമലയാളി സംരംഭകര്‍ തുടങ്ങി നിരവധി വി.വി.ഐ.പികളാണ് എത്തുന്നത്. ഒരേസമയം ആറായിരം പേര്‍ക്കു ഭക്ഷണം കഴിക്കാവുന്ന പന്തല്‍ വേദിയുടെ ഇരുവശത്തും സജ്ജീകരിച്ചിട്ടുണ്ട്. മീനും മാംസവുമടക്കം നൂറിലേറെ വിഭവങ്ങള്‍. എല്ലാം ലൈവായി പാകം ചെയ്തു നല്‍കും. ബിരിയാണിയുണ്ടാക്കുന്നത് ജര്‍മന്‍ കോമ്പി ഓവനിലാണ്. 40 മിനുട്ടുകൊണ്ട് 600 കിലോ ബിരിയാണി റെഡിയാകും. വിവാഹപ്പന്തലിന് ഇരുവശത്തുമായി കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഒരുക്കങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, സംസ്ഥാനത്തുനിന്ന് വിവാഹത്തില്‍ പങ്കെടുക്കുന്ന വി.ഐ.പികളുടെ കാര്യത്തില്‍ ആശങ്ക ഉടലെടുത്തിട്ടുണ്ട്. ആഡംബര വിവാഹത്തിന്റെ ഭാഗമായ വിവാദത്തിന് നില്‍ക്കുന്നതിനെതിരെ എല്‍.ഡി.എഫിലും യു.ഡി.എഫിലും എന്‍.ഡി.എയിലും നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിവാഹ വേദിയിലെത്തുമോയെന്ന കാര്യത്തിലും അവസാന നിമിഷവും ആശങ്ക തുടരുകയാണ്. വേദിയിലേക്ക് പ്രോട്ടോകാള്‍ പാലിക്കാനാവശ്യമായ പോലീസിനെ മാത്രമേ അയക്കൂവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെയും വിജിലന്‍സിന്റെയും പരിശോധനകളും വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0