വിജിലന്‍സിന്റെ നിയന്ത്രണം ആഗ്രഹിക്കുന്നത് ആര് ? സര്‍ക്കാരോ അധികാര ഇടനാഴിയിലുള്ളവരോ ?

jacob thomas ipsതിരുവനന്തപുരം: യഥാര്‍ത്ഥത്തില്‍ വിജിലന്‍സിന്റെ നിയന്ത്രണം ആഗ്രഹിക്കുന്നത് ആരാണ് ? സര്‍ക്കാരുകള്‍ ഏതായാലും ഭരണചക്രം നിയന്ത്രിക്കുന്നവരുടെ ഇടപെടലുകളിലേക്ക് വിജിലന്‍സ് അന്വേഷണം നീങ്ങിയതോടെ നടക്കുന്ന പല അണിയറ നാടകങ്ങളും ഇത്തരമൊരു ചിന്ത ഉണര്‍ത്തും.

ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ അഴിമതി ആരോപണക്കേസുകളില്‍ ശക്തമായ നിലപാടുകള്‍ വിജിലന്‍സ് സ്വീകരിച്ചു തുടങ്ങിയത് ഡോ. ജേക്കബ് തോമസ് ഡയറക്ടറായശേഷമാണ്. ജേക്കബ് തോമസ് ഈ കസേരയില്‍ തുടര്‍ന്നാല്‍ പ്രശ്‌നത്തിലാകുന്നവരുടെ പട്ടികയില്‍ മുതിര്‍ന്ന ഐ.എ.എസ്., ഐ.പി.എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ അണിയറ നീക്കങ്ങള്‍ക്ക് തുടക്കമായതെന്നാണ് ഭരണസിരാ കേന്ദ്രത്തിലെ സംസാരം. രണ്ട് പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രചിക്കുന്ന സ്‌ക്രിപ്റ്റിനനുസരിച്ച് ചില മാധ്യമ പ്രവര്‍ത്തകരാണ് കാര്യങ്ങള്‍ നീക്കുന്നതത്രേ. ഇ.പി. ജയരാജന്‍ കേസിന്റെ അന്വേഷണം കൂടി വിജിലന്‍സ് തുടങ്ങിയതോടെ മറ്റൊരു ഐ.എ.എസ് പ്രമുഖന്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതായും സൂചനയുണ്ട്.

പുറത്തു വരുന്ന ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ ഉറവിടം ഈ ആരോപണങ്ങള്‍ ബലപ്പെടുത്തുന്നതാണ്. ജേക്കബ് തോമസ് കഴിഞ്ഞ നാളുകളില്‍ സ്വീകരിച്ച നിലപാടുകളില്‍ ബുദ്ധിമുട്ടി തുടങ്ങിയ ചില ഐ.പി.എസ്. പ്രമുഖരും രംഗത്തെത്തിയതായും സൂചയുണ്ട്. പ്രതിപക്ഷത്തെ ചില മുന്‍നിര നേതാക്കളും ഭരണപക്ഷത്തെ ഒരുവിഭാഗവും ഇവര്‍ക്കൊത്താശ VIGILANCEചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യപടിയായാണ് തുറമുഖവകുപ്പുമായി ബന്ധപ്പെട്ട ധനകാര്യപരിശോധനാ റിപ്പോര്‍ട്ട് വിവാദമാക്കുന്നത്. വിഷയം കോടതിയിലത്തെിച്ച് ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്തുനിന്ന് മാറ്റാനുള്ള സാധ്യതകള്‍ തേടുന്നതായാണ് വിവരം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ധനവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം ചര്‍ച്ചയായത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ വീഴ്ച സംഭവിച്ചെന്നും സര്‍ക്കാറിന് നഷ്ടംവരുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്കും ശിപാര്‍ശയുണ്ട്. എന്നാല്‍, കെ.എം. മാണിയുടെ താല്‍പര്യപ്രകാരം തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചിലാണ് ധനവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്മേല്‍ നടപടിയാകുംമുമ്പ് തെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നു. ഭരണമാറ്റം വന്നതോടെ റിപ്പോര്‍ട്ട് ചുവപ്പുനാടയില്‍ കുരുങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തത്തെുന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന തോന്നലുണ്ടായതോടെ നൂറു കണക്കിനു പരാതികളാണ് ഓരോ ദിവസവും വിജിലന്‍സിന്റെ വിവിധ ഓഫീസുകളില്‍ എത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0