ജിഷയുടെ കൊലപാതകം ആസൂത്രിതം; പ്രതികളെക്കുറിച്ച് സൂചനയില്ല

justice for jishaപെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ പോലീസ് അന്വേഷണം പുതിയ സാധ്യതകളിലേക്ക്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പോലീസ് അനേകം പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ സൂചനകളില്ല.

ജിഷയുടെ വീട്ടില്‍ നിന്ന് തെളിവായി എടുത്തിരുന്ന വസ്തുക്കള്‍ കോടതിയില്‍ നിന്ന് അന്വേഷണ സംഘം തിരികെ വാങ്ങി. പ്രതി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ചെരിപ്പ്, കൊലപാതകത്തിന് ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന ആയുധങ്ങള്‍ തുടങ്ങിയവയാണ് വീണ്ടും പരിശോധിക്കുന്നത്. എന്നാല്‍, വിരളടയാള പരിശോധനകള്‍ പരാജയപ്പെട്ടതായാണ് സൂചന. ലഭിച്ച ആയുധങ്ങളില്‍ രക്തക്കറ പുരണ്ടിട്ടില്ലെനന്നും കണ്ടെത്തി. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിലെ ഏല്‍പ്പിക്കുന്നത് സര്‍ക്കാരിനും പോലീസിനും നാണക്കേടാവുമെന്ന ധാരണയില്‍, ഏതുവിധേനയും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ജിഷയുടെ സഹോദരിയുടെ ഒരു സുഹൃത്തിനെച്ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ ജിഷയെക്കുറിച്ച് അന്വേഷിച്ചിരുന്നതായിട്ടാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇയാളെ ഹാജരായിട്ടില്ലെന്ന് പോലീസ് പറയുന്നത്. എന്നാല്‍, കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

പ്രതിക്കായുള്ള പഴുതടച്ച അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി വ്യക്തമാക്കി.ജിഷയുടെ കൊലയാളി പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറയില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ല. ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് പകല്‍ സമയങ്ങളില്‍ പോലും യാത്ര ചെയ്തിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറ അന്വേഷണത്തിന് സഹായകമാകുമെന്ന് പൊലീസിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പെന്‍ക്യാമറയില്‍ നിന്നും കൊലപാതക അന്വേഷണത്തിലേക്ക് വെളിച്ചം വീശുന്ന യാതൊരു തെളിവുകളും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0