ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസം: പ്രതികള്‍ ഇപ്പോഴും ഇരുട്ടില്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസം. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പലരന്വേഷിച്ചിട്ടും ഇതുവരെ സൂചനകളില്ല. പുതിയ സര്‍ക്കാരിന്റെ തീരുമാനപ്രകാരം എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘം വീണ്ടും എല്ലാം ആദ്യം മുതല്‍ തുടങ്ങി.

കൊല നടത്തിയവരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ഏപ്രില്‍ 28നാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. 32 മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കേസ് തെളിയാതിരിക്കാന്‍ ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് ഇടപെടലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ ആദ്യദിനം മുതലുള്ള പ്രവര്‍ത്തനങ്ങള്‍. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജനരോഷം ഭയന്ന് അധികാരികള്‍ ഇടപെട്ട കേസ് ഒരുമാസം പിന്നിടുമ്പോഴും എങ്ങും എത്തിയിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0