ബാര്‍ കോഴ: റിപ്പോര്‍ട്ടിനെ ബലപ്പെടുത്താന്‍ ‘ ശാസ്ത്രീയ സ്‌റ്റൈലുകള്‍’

bar vigilenceതിരുവനന്തപുരം: ബാര്‍ കോഴക്കേസ് റിപ്പോര്‍ട്ട്, അതെന്തായാലും വലിച്ചു കീറി പരിശോധിക്കപ്പെടുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ, സമര്‍പ്പിക്കപ്പെട്ട പുതിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡിയും കൂട്ടരും ശാസ്ത്രീയ അന്വേഷണ രീതികളുടെ പിന്‍ബലം തേടിയത്. പ്രായോഗിക പരിശോധനകളും അവലംബിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരിക്കുന്നതും പല സാക്ഷി മൊഴികളും തളളിയിരിക്കുന്നതും.

മാണിക്ക് പണം നല്‍കാന്‍ പോയവരുണ്ടായിരുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മുതല്‍ മാണിയെ കാണാന്‍ പാലായിലേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യാന്‍ വേണ്ടിവരുന്ന സമയം അടക്കം എല്ലാം ശാസ്ത്രീയമായി പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിലൂടെ പല സാക്ഷി മൊഴികളും കള്ളമാണെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. കോടതിയുടെ സംശയങ്ങള്‍ ദുരീകരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.

എ.ജി നല്‍കിയ റിപ്പോര്‍ട്ടില്‍ നിയമസസെക്രട്ടറിയുടെ അഭിപ്രായം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണമായിരുന്നു ഒന്ന്. സുജയുടെയും രാജ്കുമാര്‍ ഉണ്ണിയുടെയുമെല്ലാം മൊഴിയുമെല്ലാം ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഖണ്ഡിച്ചിട്ടുണ്ട്. ബിജു രമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണം അടങ്ങിയ സിഡിയില്‍ തിരുത്ത് വരുത്തിയതിനാല്‍ പുര്‍ണ്ണമായും വിശ്വാസയോഗ്യമല്ലെന്നാണ് നിഗമനം. 2013ല്‍ നിര്‍മ്മിച്ച ഫോണില്‍ 2010ലെ കാര്യങ്ങളുണ്ടത്രേ. ഒരു ഫയല്‍ പൂര്‍ണ്ണമായും മാച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ആദ്യ റിപ്പോര്‍ട്ടിലെ സാക്ഷ്ി മൊഴികളും സാഹചര്യ തെളിവുകളുമെല്ലാം ഇക്കുറി ശാസ്ത്രീയ, പ്രായോഗിക തെളിവുകളുടെ പിന്‍ബലത്തില്‍ വീണ്ടും കോടതിയിലെത്തിച്ചിരിക്കയാണ് വിജിലന്‍സ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0