പ്രതിപക്ഷത്തിന് ഉമ്മന്‍ ചാണ്ടിയുടെ ‘ചെക്ക്’; മാണി വീണ്ടും മന്ത്രി ?, ലാവ്‌ലിന്‍ ഹൈക്കോടതിയില്‍

mani phoneതിരുവനന്തപുരം: കുറ്റവിമുക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് കെ.എം. മാണി വീണ്ടും മന്ത്രികസേരയിലേക്ക്. കെ.എം. മാണയിയെ മന്ത്രിസഭയിലേക്ക് മടക്കികൊണ്ടുവന്ന് യു.ഡി.എഫിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ മുന്നിട്ടിറങ്ങുന്നു.

നേതാക്കന്മാരെ ചുറ്റിപറ്റി നടക്കുന്ന ആരോപണങ്ങളിലും വ്യവഹാരങ്ങളിലും മറ്റൊരു കരുനീക്കമായിട്ടായിട്ടാണ് റിപ്പോര്‍ട്ടിനെ നിരീക്ഷകര്‍ കാണുന്നത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോപണ പ്രത്യാരോപണങ്ങളും നീക്കങ്ങളും ശക്തമാവുകയാണ്.

ബാര്‍ കോഴക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുളള റിപ്പോര്‍ട്ട് എസ്.പി: ആര്‍.സുകേശന്‍ തന്നെയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മന്ത്രിസഭയില്‍ മടങ്ങിയെത്തുന്ന മാണിയെകൊണ്ട് അവസാന ബജറ്റ് അവതരിപ്പിക്കാനും ആലോചനയുണ്ട്. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍, സര്‍ക്കാരിന്റെ നീക്കങ്ങള്‍ എളുപ്പത്തില്‍ തന്നെ വിജയിക്കും.

മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിട്ടും മന്ത്രിസഭയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ മാണി ക്യാമ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. മാറിനിന്ന് വിലപേശാനാണ് ആലോചന. അതേസമയം, റിപ്പോര്‍ട്ട് കോടതി തള്ളുന്ന സാഹചര്യമുണ്ടായാല്‍ അത് യു.ഡി.എഫനു തന്നെ വലിയ തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്ന മാണിയെ ഒപ്പം നിര്‍ത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതിനിടെയാണ് യു.ഡി.എഫിനെ സംരക്ഷിച്ച് ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടിതന്നെ ഇറങ്ങുന്നത്.

വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും അലയൊലികള്‍ അടങ്ങില്ല. മേല്‍കോടതികളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ലാവ്‌ലിന്‍ കേസ് ഹൈക്കോടതയുടെ പരിഗണനയിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടെയാണ് മാണിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. സോളാര്‍ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടുത്തയാഴ്ച ഹാജരാകാനിരിക്കെയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0