വിധി നടപ്പായാല്‍ നിസാമിന് പുറത്തിറങ്ങാന്‍ 80 കഴിയണം

chandraboss caseതൃശൂര്‍: ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനു 10 വര്‍ഷം, അതിക്രമിച്ചു കയറി ആക്രമിച്ചതിന് അഞ്ചു വര്‍ഷം, വധഭീഷണിക്കു നാലു വര്‍ഷം, മാരകമായ ആയുധം ഉപയോഗിച്ചതിന് മൂന്നു വര്‍ഷം… ചന്ദ്രബോസ് വധക്കേസിലെ കോടതി വിധി നടപ്പായാല്‍ ജീവപര്യന്തം സഹിതം നിസാമിനെ കാത്തിരിക്കുന്നത് 39 കൊല്ലത്തെ ജയില്‍വാസം.

ഇപ്പോള്‍ വയസ് 40. 24 വര്‍ഷത്തെ തടവും ജീവപര്യന്തവും വെവ്വേറെ അനുഭവിച്ച് കഴിയുമ്പോള്‍ പ്രായം 79 കടക്കും. തൂക്കു കയറിനെക്കാള്‍ കടുപ്പമുള്ള വിധിയാണ് കേസിലുണ്ടായിട്ടുള്ളതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഡാലോചന കൂടി തെളിഞ്ഞിരുന്നെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി ഇതും പരിഗണിക്കപ്പെടുമായിരുന്നു.

കേസില്‍ നിസാമിന് കൂടുതല്‍ ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിനായി അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി കഴിഞ്ഞു. നിസാമിന്റെ ഭാര്യ അമലിനെതിരെ കൂറുമാറിയതിന് കേസ് തുടരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കള്ളസാക്ഷി പറഞ്ഞുവെന്ന് തെളിഞ്ഞാല്‍ ഏഴു വര്‍ഷം വതെ തടവു ലഭിക്കാം.

79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് ചന്ദ്രബോസ് വധക്കേസില്‍ വിധി വരുന്നത്. 5000 കോടി രൂപയുടെ ആസ്തിയാണ് നിസാമിനുള്ളത്. എന്നാല്‍, ചെലവിന് 800 രൂപ ആനുകൂല്യം കൃത്യമായി കിട്ടാന്‍ കോടതിയുടെ കനിവു തേടുന്ന നിലയിലായിരുന്നു വിധിക്കു മുമ്പുള്ള നാളുകളില്‍ നിസാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0