മെഗാ തിരുവാതിരക്കളി, വള്ളംകളി… കുവൈറ്റില്‍ വിപുലമായ ഓണാഘോഷങ്ങള്‍

thiruvathiraകുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഗ തിരുവാതിര നടന്നു. ആദ്യമായിട്ടാണ് ഇത്രയും വലിയൊരു തിരുവാതിര കുവൈറ്റില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ആശുപത്രിയിലെ അമ്മയും കുഞ്ഞുമെന്ന പുതിയ വാര്‍ഡിലേക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും സംഭാവന ചെയ്യാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

വള്ളപ്പാട്ടിന്റെ താളത്തില്‍ ഡെമോ വള്ളം കളി സംഘടിപ്പിച്ച് കുവൈത്ത് സെന്റ് സ്റ്റഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഘോഷങ്ങളും ശ്രദ്ധേയമായി. മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരയും അരങ്ങേറി. മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള്‍ നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0