കാണാന്‍ സുന്ദരക്കൂട്ടര്‍, ആരും ഒന്നു നോക്കി നില്‍ക്കും

സൗന്ദര്യമാണ് ഇവരുടെ ആകര്‍ഷണം. അതുതന്നെയാണ് ഇവയുടെ സവിശേഷതയും. വ്യത്യസ്ത വര്‍ണ്ണങ്ങള്‍ ശരീരത്തില്‍ കാണുന്നത് ഇവര്‍ക്ക് വര്‍ണ്ണ പാമ്പെന്ന പേരു നല്‍കി. പറക്കും പാമ്പ്, അലങ്കാര പാമ്പ്, വര്‍ണ്ണ പാമ്പ്, നാഗത്താന്‍ പാമ്പ് എന്നിങ്ങനെ നിരവധി പേരുകളുണ്ട് ഇവര്‍ക്ക്.

ഇവരുടെ സൗന്ദര്യം പാമ്പുകളെ സ്‌നേഹിക്കുന്ന ആരെയും നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. നീണ്ടു മെലിഞ്ഞ കറുത്ത ശരീരത്തില്‍ ചുവപ്പ്, മഞ്ഞ, പച്ച, വെള്ള, തവിട്ട് തുടങ്ങിയ വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിvava-24ക്കും. സാധാരണയായി ഇക്കൂട്ടര്‍ മരങ്ങളിലാണ് കാണാറ്. ചെറുപക്ഷികള്‍, പ്രാണികള്‍ തുടങ്ങിയവയാണ് ആഹാരം. തീര്‍ത്തും വെനമില്ലാത്ത നിരുപദ്രവകാരികള്‍. മുട്ടയിട്ട് വിരിയിക്കുന്ന വിഭാഗക്കാരാണിവര്‍.

കൂടുതല്‍ ഏണ്ണത്തെ പിടിച്ചിട്ടുള്ളത് നെയ്യാറ്റിന്‍കര, കോവളം, പൂവ്വാര്‍ മേഖലകളില്‍ നിന്ന്

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര, കോവളം, പൂവ്വാര്‍ മേഖലകളില്‍ നിന്നാണ് കൂടുതല്‍ നാഗത്താന്‍ പാമ്പുകളെ പിടികൂടാന്‍ അവസരം ലഭിച്ചിട്ടുള്ളത്.

വീടുനിള്ളില്‍ പാമ്പുകളെ കണ്ട് താമസക്കാര്‍ വീടു പൂട്ടി പുറത്ത് കാത്തിരിപ്പു തുടങ്ങി. അവിടെയെത്തി വീടു തുറന്നു പരിശോധിച്ചപ്പോള്‍ നാഗത്താന്‍ പാമ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ഇവയെ അവിടെ ധാരാളമായി കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒന്നുകൂടി പരിശോധിച്ചു. അടുക്കളയില്‍ നിന്ന് കൂട്ടാളിയെയും കിട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0