മണ്ണിരയില്‍ നിന്ന് പാമ്പായി മാറിയവര്‍… കണ്ണില്ല, നാക്കിന് വെള്ളനിറം, ഒരു രാസവസ്തു പുറപ്പെടുവിക്കും

vava-15.8-c കണ്ണില്ലാത്ത പാമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? വെള്ളനിറത്തില്‍ നാവുള്ള കൂട്ടര്‍. കുരുടി പാമ്പ് ആളൊരു വിരുതനാണ്. ഒറ്റനോട്ടത്തില്‍ മണ്ണിരയെപ്പോലിരിക്കും. തലയും വാലും ഏകദേശം ഒരുപോലെ. വെള്ള കലര്‍ന്ന അടിവശം. പുറംഭാഗത്ത് കാപ്പിപ്പൊടി കലര്‍ന്ന മിനിസമുള്ള ചെതുമ്പലുകള്‍. ശരീരത്തിനുള്ളിലെ അവയവങ്ങള്‍ വയറ്റിനടയിലൂടെ പുറത്തുകാണാന്‍ vava-15.6-cസാധിക്കും.

വിരയുടെ വംശമായിരുന്ന ഇവരെ നാവ് കണ്ടെത്തിയതിനെതുടര്‍ന്ന് പാമ്പുകള്‍ക്കൊപ്പം കൂട്ടി. വെനമില്ലാത്തvava suresh slug 15 ഇവര്‍ 30 സെന്റീമീറ്ററില്‍ കൂടുതല്‍ വളരാറില്ല. കൂടുതലായി കണ്ടുവരുന്നത് മലയോര മേഖലകളിലും കല്‍പ്രദേശങ്ങളിലും മഴക്കാടുകളിലുമാണ്.

ഉറമ്പിന്റെ കൂടുകള്‍, ചിതല്‍പുറ്റുകള്‍, ചവറു കൂനകള്‍ തുടങ്ങിയവിടങ്ങളാണ് ഇവരുടെ വാസകേന്ദ്രങ്ങള്‍. ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഇവയുടെ ബലം. ചിതലുകള്‍ ഇവയെ ആക്രമിക്കാത്തിന് കാരണം ഈ രാസവസ്തുവാണ്.

ഇവരുടെ നിരവധി വ്യത്യസ്ത വിഭാഗങ്ങളെ കേരളത്തില്‍ കാണാറുണ്ട്. മേല്‍താടിയും തലയോടും ചലനമറ്റതാണ്. മേല്‍താടിയില്‍ പല്ലുകളല്ല. കീഴ്താടിയില്‍ നീളമുള്ള എല്ലുകളും ദന്ത നിരയെ നിയന്ത്രിക്കുന്ന സാമാന്യം വലിപ്പമുള്ള എല്ലുകളുമുണ്ട്. ശരീരപ്രകൃതം ഉരുണ്ടാണ്. തലയുടെ അറ്റം പരന്ന്, തത്തയുടെ ചുണ്ടുമായിട്ടാണ് ഇവയെ കാണുന്നത്. വാലറ്റം അല്‍പ്പം കൂര്‍ത്താണ്. പക്ഷേ ചെറുതാണ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പാമ്പുകളെന്ന് വിശ്വസിക്കപ്പെടുന്നത് ലെപ്പാര്‍ളിയെന്ന ഒരിനം കുരുടി പാമ്പാണ്. വിരയാണ് പ്രധാന ഭക്ഷണം. നിരുപദ്രവകാരിയാണ്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    David Raju 2 years

    Rubbish statement and please don’t spread fake news.. its a Beaked worm snakes(http://www.indiansnakes.org/content/beaked-worm-snake) and its never been in worms family ! Get your scientific facts right … Most of the tings said in the article is wrong !

  • DISQUS: 0