മരകൊമ്പുകളില്‍ നിന്ന് കൊമ്പുകളിലേക്ക് ചാടി മറിയും. നല്ല ഉയരത്തില്‍ എഴുന്നേറ്റു നില്‍ക്കും. കാഴ്ച ബംഗ്ലാവില്‍ പോലും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല….

vava 14.2ഫോറസ്റ്റില്‍ പുച്ചക്കണ്ണന്‍. രണ്ടു മീറ്റര്‍ വരെ നീളം വരും. ശരീരത്തില്‍ തവിട്ടു നിറത്തില്‍ പുള്ളികളും വരകള്‍ കാണാം. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വെല്‍വറ്റ് തുണി പോലെ തിളങ്ങും. മറ്റു പാമ്പുകളില്‍ നിന്ന് വ്യത്യസ്ത രൂപഭംഗി പുലര്‍ത്തുന്നവരാണ് ഇവര്‍.

തലയും കvava 14.6ണ്ണും അണലിയുടേതു പോലെയിരിക്കും. ശരീരത്തിന്റെ നിറം തന്നെയാണ് കണ്ണിനകത്തും. 10 വ്യത്യസ്ത രൂപത്തില്‍ കേരളത്തില്‍ കണ്ടിട്ടുണ്ട്. വാലു പൊതുവേ നീണ്ട് മെലിഞ്ഞ് കാണപ്പെടും.

vava slug 14കാട്ടിലും കാടനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഇവരെ കാണാറ്. ഹരിതവനം ഇഷ്ടപ്പെടുന്നവരാണ് ഫോറസ്റ്റില്‍ പൂച്ചക്കണ്ണന്‍മാര്‍. രാത്രി സഞ്ചാരികളാണ്. വെനമുണ്ട്. എന്നാല്‍ മനുഷ്യന്റെ ജീവനെ ഹനിക്കാന്‍ സാധിക്കില്ല. അവരുടെ ഭക്ഷണത്തെ ഹനിക്കാന്‍ മാത്രമേ കഴിയൂ. ഓന്ത്, പല്ലി, അരണ, മറ്റു ചെറു ജീവികള്‍, കിളി കുഞ്ഞുങ്ങള്‍, മുട്ട എന്നിവയാണ് ആഹാരം.

മരകൊമ്പുകളില്‍ നിന്ന് കൊമ്പുകളിലേക്ക് ചാടി മറിയും. നല്ല ഉയരത്തില്‍ എഴുന്നേറ്റു നില്‍ക്കും. നടക്കും… ദേഹോപദ്രവം ഏറ്റാല്‍ ചുരുണ്ട് തല ഉയര്‍ത്തി ക്ഷുഭിതനാകും. പതിയെ രക്ഷപെടും. ശത്രുവിനെ ചാടിക്കടക്കാന്‍ വരുന്നതു പോലെ വരും. എന്നിട്ട് വരിഞ്ഞു മുറുകും. മുട്ടയിട്ട് വിരിയിക്കുന്ന ഇനമാണ്. സെപ്തംബറിലാണ് മുട്ടയിടുന്നത്. പത്തോളം മുട്ട ഇടും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മുട്ട വിരിയുന്ന കാലമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0