മണ്ണൂലികള്‍ പേടിപ്പിച്ചാല്‍ ചാടി കടിക്കും; പിടിച്ച് വില്‍ക്കാന്‍ ശ്രമിച്ച് കേസില്‍ കുടുങ്ങുന്ന മണ്ടന്‍മാര്‍ നിരവധി

vava 13.1ഒറ്റനോട്ടത്തില്‍ പെരുമ്പാമ്പിനോടും അണലിയോടുമൊക്കെ സാദൃശ്യം. കാഴ്ചയില്‍ പൊതുവെ ചുവപ്പ് നിറത്തില്‍ കണ്ടുവരുന്ന ഇക്കൂട്ടര്‍ക്ക് സാധാരണ മണ്ണൂലി പാമ്പുകളെ പോലെ ചിത്രപണികളൊന്നും തന്നെ ഉണ്ടാകില്ല.

ചുവന്ന മണ്ണൂലി, ഇരുതല പാമ്പ് എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടും. ഉടമയ്ക്ക് നല്ലകാലം വരും, ഔഷധഗുണമുണ്ട് തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ പേരില്‍ ഇവയെ പിടിക്കാനും വില്‍ക്കാനും നടന്ന് ഒരുകൂട്ടം മണ്ടന്‍മാര്‍ കേസില്‍പെട്ടുകൊണ്ടിരിക്കയാണ്. പിടിക്കാനും വില്‍ക്കാനും പോകുന്നതോടെ കേസില്‍പ്പെടാനുള്ള ഇവരുടെ ‘ഭാഗ്യം’ തെളയിന്നുവെന്നതല്ലേ വസ്തുത ?

ചുവന്ന മണ്ണൂലി പാമ്പുകളുടെ നിറം പേരുപോലെ തന്നെ ചുവപ്പാണ്. ശരീരത്തിന് അടിവശം കാപ്പിപ്പൊടിയും മഞ്ഞയും ഇടകലര്‍ന്ന നിറമാണ്. കണ്ണുകള്‍ വളരെ ചെറുത്. ശരീരത്തിനു മറ്റുപാമ്പുകളെപ്പോലെ തിളക്കമില്ലാത്ത ഇക്കൂട്ടരുടെ കണ്ണുകള്‍ വളരെ ചെറുതാണ്. ഇവയുടെ തലയും വാലും കാഴ്ചയില്‍ ഏകദേശം ഒരുപോലെയാണ്. അതിനാലാണ് ഇരുതല പാമ്പെന്ന് പേരുകിട്ടിയത്. എന്നാല്‍, തലയുടെ ആകൃതി മാത്രമാണ് വാലിനുള്ളത്.

പൂര്‍ണവളര്‍ച്ചയില്‍ മൂന്നര അടി നീളവും ആറു കിലോയോളം ഭാരവും കാണും. സഞ്ചാരം സാവധാനത്തിലാണ്. ശാന്ത സ്വഭാവക്കാരായ ഇവര്‍ ചാടി കടിക്കും. വെനമില്ലാത്ത വിഭാഗക്കാരാണ്.

പേടിതൊണ്ടന്‍മാരാണ്. ആളനക്കമുണ്ടായാല്‍ ശരീരം ചുരുട്ടി അതിനു മുകളില്‍ തലയും വച്ച് അനങ്ങാണെ കിടക്കും. പേടിപ്പിച്ചാല്‍ ചാടി കടിക്കും. ഏതു കാലാവസ്ഥയിലും ജീവിക്കുന്ന ഇവര്‍ രാത്രിയിലും പകലും ഒരുപോലെ സഞ്ചരിക്കും. ഇഷ്ടഭക്ഷണം ചുണ്ടെലി, ഓന്ത്, ചെറുപക്ഷികള്‍ തുടങ്ങിയവയാണ്.vava suresh slug 13

മണല്‍ പ്രദേശത്താണ് കൂടുതലായി കണ്ടുവരുന്നത്. ഇളക്കമുളള്ള മണ്ണിനടിയിലോ മണലിലോ വാലുപയോഗിച്ച് ദ്വാരമുണ്ടാക്കി അവിടെ ഇരിക്കും. അതിനാലാണ് മണ്ണൂലിയെന്ന് പേരുവന്നത്. ഇടയ്ക്കുമേല്‍ ചാടിവീണ് ചുറ്റിവരിയും. കൊന്നു തിന്നതാണ് രീതി.

ഇരുതലമൂരി പാമ്പുകള്‍ മുട്ട വയറ്റില്‍ സൂക്ഷിക്കും. കുഞ്ഞുങ്ങളാണ് പുറത്തുവരുന്നത്. മണ്ണിര വംശത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നുത്. ഇപ്പോഴിവയെ പാമ്പുകളുടെ വംഗശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിരയ്ക്കില്ലാത്ത നാക്ക് ഇവയ്ക്കുണ്ടെന്നതും ഒരു പ്രത്യേകതയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0