വരൂ… പുതുവര്‍ഷത്തില്‍ പരിസ്ഥിതി സ്‌നേഹികളായി വൃക്ഷ തൈകള്‍ നടാന്‍ മുന്നിട്ടിറങ്ങാം

richard hay

 

 

 

പ്രൊഫ. റിച്ചാര്‍ഡ് ഹെ എം.പി

സമൃദ്ധമായ വിഭവങ്ങള്‍, സൗന്ദര്യം… പ്രകൃതിയുടെ ഉദാരമായ ഈ സമ്മാനങ്ങള്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ ? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ് ഈ പുതുവല്‍സരത്തില്‍ എനിക്ക് മുന്നോട്ടു വയ്ക്കാനുള്ളത്.

സാധ്യവും പ്രായോഗികവുമായ സുസ്ഥിര വികസനം നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടപ്പാക്കിയാല്‍ കേരളത്തിന്റെ വികസനം ശരിയായ രീതിയില്‍ സാധ്യമാകും. പരിസ്ഥിതിക്ക് അനുകൂലമായി മലിനീകരണമുക്തമായ ഒരു കേരളം കെട്ടിപ്പടുത്താന്‍ സാധിക്കും. ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ദൈവത്തിന്റെ സ്വന്തം നാട് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കും.

അശാസ്ത്രീയമായ ഖനനങ്ങളും വനനശീകരണ പ്രവര്‍ത്തനങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള പരിസ്ഥിതി സംരക്ഷണ ചുവടുവയ്പ്പുകള്‍ക്കു തിരിച്ചടി നല്‍കുന്ന ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. മനുഷ്യന്‍ മൂലമോ കാലാവസ്ഥാ വ്യതിയാനം മൂലമോ ഉണ്ടാകുന്ന കോട്ടങ്ങള്‍ പാരിസ്ഥിതിക നാശനഷ്ടങ്ങളിലേക്ക് ഇനിയും നമ്മെ തള്ളിവിടും. ഇതിന്റെ ഭാരം പതിക്കുക, കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മുകളിലാകും. ഭക്ഷണ സാധനങ്ങളുടെ ലഭ്യതക്കുറവിനു മാത്രമല്ല, വിലപ്പെട്ട വിദേശനാണ്യ ശേഖരത്തിനും തിരിച്ചടി സംഭവിക്കും.

അതിനാല്‍ തന്നെ, ആഡംബരത്തോടും ശോഭയോടും പുതുവല്‍സരത്തെ വരവേല്‍ക്കുന്ന ഈ വേളയില്‍ പരിസ്ഥിതിയെ തകര്‍ക്കുന്ന ഒന്നും ചെയ്യില്ലെന്ന് ഓരോരുത്തരും മനസില്‍ പ്രതിജ്ഞയെടുക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് മിഷനില്‍ അണിചേര്‍ന്ന്, സ്വച്ഛ കേരളം കെട്ടിപ്പടുക്കാം. ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കാന്‍ നമ്മുക്ക് മുന്നിട്ടിറങ്ങാം. പരിസ്ഥിതിക്ക് ഇണങ്ങിയ പരമാവധി വൃക്ഷ തൈകള്‍ ജനകീയ പങ്കാളിത്തത്തോടെ നടാന്‍ സജീവമായി ഇറങ്ങാം.

യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലടക്കം ഓരോ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രായോഗിക സാമൂഹിക- സാമ്പത്തിക നയത്തിലൂടെ നമ്മുടെ സമ്പദ്ഘടന ചരിത്രത്തിലാദ്യമായി പുനരുജ്ജീവിക്കപ്പെടുകയാണ്. രാജ്യത്തെ സന്തുലിതമായ വികസനം ഉറപ്പാക്കാന്‍ നിരവധി പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളിലായി നടപ്പാക്കി വരുകയാണ്. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ ബലപ്പെടുത്തുന്ന രീതിയില്‍, ഭൂമിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ തരത്തില്‍, പ്രകൃതി സൗഹാര്‍ദപരമായിട്ടാണ് ഈ പദ്ധതികളെല്ലാം മുന്നോട്ടു പോകുന്നതെന്നത് അഭിമാനകരമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0