പോസ്റ്ററിലും വിവേചനം, ചലച്ചിത്ര അവാര്‍ഡ് വിവാദം തീരുന്നില്ല

film award posterതിരുവനന്തപുരം: മികച്ച നടന്‍, നടി, ഗായിക, യേശുദാസ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ എന്നിവരുടെ ചിത്രങ്ങളുണ്ട്. മികച്ച സംവിധായകന്റെയോ മികച്ച ചിത്രത്തിന്റെയോ ചിത്രം പോസ്റ്ററില്ല. ഡിസംബര്‍ 26ന് കോട്ടയം പോലീസ് ഗൗണ്ടില്‍ നടക്കാനിരിക്കുന്ന ചലച്ചിത്ര അവാര്‍ഡ് വിതരണവും വിവാദത്തിലേക്ക് നീങ്ങുന്നു. പോസ്റ്ററിന പരിഹസിച്ച് ഡോ. ബിജു രംഗത്തെത്തി.

ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: അല്ലാ ഈ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിന്റെ സംവിധായകന്‍ , മികച്ച സംവിധായകന്‍ എന്നിങ്ങനെ ആരുമില്ലേ. അവരുടെ ഒന്നും ഫോട്ടോ ഇടാന്‍ കൊള്ളത്തില്ലയോ.. ?. എല്ലാം താരങ്ങള്‍ മാത്രമേ ഉള്ളോ.. അതൊ ഇനി ചില ടെലിവിഷന്‍ അവാര്‍ഡ് നിശ പോലെ ഗ്ലാമര്‍ ആക്കിയതാണോ.. എങ്കില്‍ കൊള്ളാം കലക്കി സര്‍ക്കാരേ.. ഇങ്ങനെ തന്നെ പോണം. അടുത്ത തവണ നമുക്കു നമുക്ക് കുറച്ച് താരങ്ങള്‍ക്കു കൂടി അവാര്‍ഡ് കൊടുക്കണം . യൂത്ത് ഐക്കണ്‍. മില്ലേനിയം സ്റ്റാര്‍ എന്നൊക്കെ പേരിട്ടാല്‍ മതിയെന്നേ. പറ്റിയാല്‍ ഈ ഫോട്ടോയില്‍ നിന്നും എടുത്ത് ദൂരെ കളഞ്ഞതു പോലെ മികച്ച ചിത്രം സംവിധായകന്‍ തുടങ്ങിയ ഈ ഗ്ലാമറില്ലാത്ത അവാര്‍ഡുകള്‍ കൂടി അങ്ങെടുത്ത് കളയണം. ..അല്ല പിന്നെ..(കേരളാ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ‘ മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ആണു ഏറ്റവും വലുതു എന്നു സിനിമാ വകുപ്പിനെ ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കുമോ..ഇതൊരു താര നിശ അല്ല മറിച്ച് കലാമൂല്യ സിനിമകളെ പ്രൊല്‍സാഹിപ്പിക്കുന്ന ഉത്തരവാദിത്വപ്പെട്ട ഏറെ കാഴ്ചപ്പാടുകള്‍ ഉള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങാണു എന്നും ആരെങ്കിലും ഈ സാറന്മാര്‍ക്ക് ഒന്നു പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു…
( മികച്ചനടനുള്ള പുരസ്‌കാരം ഒരാള്‍ക്കു കൂടി ഉണ്ടായിരുന്നു. ഗ്ലാമറില്ലാത്തതു കൊണ്ട് അദ്ധേഹത്തിന്റെ ഫോട്ടോയും ഇടണ്ടാ എന്നു പറയാന്‍ പറഞ്ഞു സിനിമാ വകുപ്പ്..)


Loading...

COMMENTS

WORDPRESS: 0
DISQUS: 0