വാടക വീട്​ അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി

മുംബൈ: ഭർത്താവിനൊപ്പം വാടക വീട് അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ അംബോലിയിലാണ് തിങ്കളാഴ്ച രാത്രി 28 കാരി ബലാത്സംഗത്തിന് ഇരായായത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടക വീട് പരിശോധിക്കുന്നതിനിടെ  മൂന്ന് പേർ ഭർത്താവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെയുണ്ടായിരുന്ന നാല് പേർ തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുെട പരാതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0