ഭര്‍ത്താവിനെ കാണാന്‍ ജയിലിലേക്ക് പുറപ്പെട്ട യുവതിയെ കാറിനുള്ളില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു, നടപടി മയക്കു മരുന്നു നല്‍കിയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും

നോയിഡ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട മുപ്പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കൂട്ടിക്കൊണ്ടുപോയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്.

കാറിനുള്ളില്‍ കയറിയ യുവതിയെ മയക്കു മരുന്നു പാനീയം കുടുപ്പിച്ച് ബോധരഹിതയാക്കി. ഇതിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ബലാത്സംഗത്തിനുശേഷം യുവതിയെ നോയ്ഡ എക്‌സ്റ്റന്‍ഷനില്‍ വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചു.

ഗുരുതരാവസ്ഥയില്‍ കിടന്ന യുവതിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. നില മെച്ചപ്പെട്ടിട്ടില്ല. നാലു പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0