യു.പി. ദേശീയപാതയില്‍ വീണ്ടും ബലാത്സംഗം; ഇരയായ അധ്യാപികയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി

ലക്‌നോ: ഉത്തര്‍പ്രദേശ് ദേശീയപാതയില്‍ പത്തൊമ്പതുകാരിയായ അധ്യാപികയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബറേലിയിലൂടെ കടന്നുപോകുന്ന ദേശീയപാത 24ലാണ് സംഭവം.

ഏതാനും ദിവസം മുമ്പ് കാറില്‍ യാത്രചെയ്യുകയായിരുന്ന അമ്മയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് മറ്റൊരു സംഭവം കൂടി ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോയ സംഭവം അധ്യാപികയെ കാറില്‍ ബലാത്സംഗത്തിനിരയാക്കിയശേഷം കൃഷിഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു. നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച സംഘം പുറത്തുപറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0