സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി

ചണ്ഡിഗഢ്: സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലൈംഗികപീഡനത്തിനിരയായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ചണ്ഡിഗഢില്‍ ദുരനുഭവം നേരിട്ടത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: