സൗമ്യ വധക്കേസിന്റെ വാദം തുറന്ന കോടതിയില്‍

സൗമ്യ വധക്കേസിന്റെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സാധാരണനിലയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാറില്ല.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഉടന്‍ തന്നെ അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0