എസ്‌ബി‌‌ഐ 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌‌ഐ) 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചു. വന്‍കിട കമ്പനികളായ 63 സ്ഥാപനങ്ങളുടെ വായ്പയാണ്  എഴുതി തള്ളാന്‍ തീരുമാനിച്ചത്. 60 കമ്പനികളുടെ വായ്പ പൂര്‍ണ്ണമായും 31 കമ്പനികളുടെ ഭാഗികമായുമാണ് എഴുതി തള്ളുക.

കിട്ടാക്കടമായി എഴുതി തള്ളുന്നവയില്‍ വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ 1201 കോടി രൂപയും ഉള്‍പെടും. കിംഗ് ഫിഷറിനെ കൂടാതെ കെ എസ് ഓയില്‍-596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍- 526 കോടി, ജിഇടി എന്‍ജീനിയറിങ്ങ് കണ്‍സ്ട്രക്ഷന്‍- 400 കോടി, സെയില്‍ ഇന്‍ഫോ സിസ്റ്റം- 376 കോടി, വിഎംസി സിസ്റ്റം- 370 കോടി, എഗ്നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡ്- 315 കോടി, ശ്രീ ഗണേഷ് ജ്വലറി- 313 കോടി, അപെക്സ് എന്‍കോണ്‍ പ്രൊജക്ട്്സ്- 266 കോടി, യൂറോ സെറാമിക്സ്-266 കോടി രൂപ എന്നിങ്ങനെയാണ് വായ്പ എഴുതി തള്ളുന്ന മറ്റ് കമ്പനികള്‍. ജൂണ്‍ 31 ന് 48,000 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!