തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിനുള്ള മുന്നോടിയായി ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ വിവേകാനന്ദം കൃഷ്ണവേണി ശശികലയെന്ന ശശികല നടരാജനെ തെരഞ്ഞടുത്തു. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് സംബന്ധിച്ച് ശശികല അടുത്തു തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും.

Loading...

COMMENTS

WORDPRESS: 0
DISQUS: 0