500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി

new-500ഡല്‍ഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി. അര്‍ദ്ധരാത്രി മുതല്‍ തീരുമാനം നിലവില്‍ വന്നു.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്. ബുധനാഴ്ച ബാങ്കുകളും എടിഎമ്മും പ്രവര്‍ത്തിക്കില്ല. വ്യാഴാഴ്ച എടിഎമ്മുകള്‍ക്ക് നിയന്ത്രണമുണ്ടാകും. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പച്ചക്കറി, പാല്‍, മാര്‍ക്കറ്റുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങിക്കുന്നതിനും റെയില്‍വേ , വിമാന ടിക്കറ്റുകള്‍ ഹോസ്പിറ്റലുകള്‍, പെട്രോള്‍ പമ്പുകള്‍, എന്നിവയില്‍ നവംബര്‍ 11 വരെ നോട്ടുകള്‍ ഉപയോഗിക്കാം. കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. കള്ളപ്പണവും അഴിമതിയുമാണ് വികസനത്തിന് തടസമെന്നും പ്രധാനമന്ത്രി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0