പണം പിന്‍വലിക്കുന്നതിന് ഇളവ്

new-500-currency-1ഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവില്‍ വന്ന നിയന്ത്രണത്തില്‍ ഇന്ന് മുതല്‍ ഭാഗികമായ ഇളവ്. നവംബര്‍ 29  മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന്  റിസര്‍വ്വ് ബാങ്ക് അറിയിച്ചു.ഇന്നലെയാണ് ഉത്തരവ് ഇറക്കിയത്.  ബാങ്കുകളില്‍ നിന്ന് സ്ളിപ്പുകളിലുടെ  തുക പിന്‍വലിക്കാന്‍ സാധിക്കും.

നിലവില്‍ ബാങ്കില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 ആണ്. എന്നാല്‍ 29 മുതല്‍ നിക്ഷേപിക്കുന്ന പണത്തില്‍നിന്ന് പിന്‍വലിക്കുന്നതിന് ഈ പരിധി ബാധകമല്ലെന്നാണ് അറിയിപ്പ്.ഇങ്ങനെ നിക്ഷേപിച്ച തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0