കൂട്ടമാനഭംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ നഗ്നയാക്കി വീട്ടിലേക്ക് അയച്ചു; കുട്ടി ആത്മഹത്യ ചെയ്തു

റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനു വിധേയമാക്കിയശേഷം, നഗ്നയാക്കി വീട്ടിലേക്ക് അയക്കാന്‍ ശ്രമിച്ചു. ബലാത്സംഗത്തിനു വിധേയമായ സ്ഥലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍.

ചത്തീസ്ഗഡിലെ ടെന്‍ഡാ നബപ്പര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ഡിസംബര്‍ 29ന് മറ്റു രണ്ടുപേര്‍ക്കൊപ്പം തൊട്ടടുത്ത ഗ്രാമത്തിലെ ഒരു മേളയില്‍ പങ്കെടുക്കാന്‍ പോയതാണ് പെണ്‍കുട്ടി. മടങ്ങി വരവെ അഞ്ചംഗ സംഘം ഒപ്പമുണ്ടായിരുന്നവരെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലമായി കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മാറി മാറി പീഡിപ്പിച്ചശേഷം, വസ്ത്രങ്ങളെല്ലാം സംഘം നശിപ്പിച്ചു. നഗ്നയായി വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ച, സംഘം സ്ഥലം വിട്ടു. അപമാനം സഹിക്കവയ്യാതെ പെണ്‍കുട്ടി, ഷാളില്‍ മരത്തില്‍ ജീവനൊടുക്കി. മൂന്നു കുട്ടികള്‍ അടക്കം അഞ്ചു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: