റഹീം സിംഗിനെ റോഹ്തക് ജയിലിലേക്ക് മാറ്റി, പ്രത്യേക സൗകര്യങ്ങളൊരുക്കി അധികൃതര്‍

ചണ്ഡിഗഡ്: പുറത്ത് ആധാരകരും ഭക്തരും ചേര്‍ന്ന് കലാപം അഴിച്ചുവിടുന്നതിനിടെ, ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീം സിംഗിനെ റോഹ്തക് ജയിലിലേക്ക് മാറ്റി. ഹെലികോപ്ടര്‍ മാര്‍ഗം ജയിലിലെത്തിച്ച റാം റഹീമിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കുപ്പിവെള്ളം, സഹായി അടക്കമുള്ള സൗകര്യങ്ങള്‍ റാം റഹീമിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2002ല്‍ സിര്‍സയിലെ ആശ്രമത്തില്‍ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ച ശിക്ഷ വിധിക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാക്കാനാണ് നീക്കം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0