രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിനുശേഷം വിട്ടയച്ചു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ രാഹുലിനെ ഗോറ്റില്‍ തടയുകയായിരുന്നു. നേരത്തെ, ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് അവരുടെ ഡ്യുട്ടിയാണ് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: