വിദേശ നിക്ഷേപകര്‍ക്ക് സ്ഥിര താമസ പദവി നല്‍കാന്‍ തീരുമാനം

ഡല്‍ഹി: 10 കോടി മുതല്‍ 25 കോടി രൂപവരെ നിക്ഷേപം കൊണ്ടുവരുന്ന വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് സ്ഥിരതാമസ പദവി (പെര്‍മിനന്റ് റെസിഡന്‍സി സ്റ്റാറ്റസ്) നല്‍കാന്‍ തീരുമാനം. 18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കോടിയോ നിക്ഷേപിക്കുന്ന വിദേശികള്‍ക്ക് ആനുകൂല്യം ലഭിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിദേശ നിക്ഷേപം ആകര്‍ഷിക്കുനതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

നിക്ഷേപത്തിലൂടെ വര്‍ഷം 20 ഇന്ത്യക്കാര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കണം. നിക്ഷേപകന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും ആനുകൂല്യം ലഭിക്കും. വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ വിദേശ നിക്ഷേപകര്‍ക്ക് താമസയോഗ്യമായ വസ്തു വാങ്ങാന്‍ അനുവദിക്കും. 10 വര്‍ഷത്തേക്കാണ് സ്ഥിര താമസ പദവി. പിന്നീട് പ്രവര്‍ത്തനം വിലയിരുത്തിയശേഷം പുതുക്കാന്‍ അവസരം ലഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0