ട്രെയിന്‍ പാളംതെറ്റി 98 പേര്‍ മരിച്ചു

പാട്‌ന: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളംതെറ്റി 98 പേര്‍ മരിച്ചു. പാട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മരണസഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാണ്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് സംഭവം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. നാലു എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നതായി റെയില്‍വേ അറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0